മുതലപ്പൊഴി സംഘർഷവുമായി ബന്ധപ്പെട്ട് ഫാദർ യൂജിൻ പെരേരയ്ക്കും മത്സ്യത്തൊഴിലാളികൾക്കും എതിരെയെടുത്ത കേസുകൾ പിൻവലിക്കാൻ ധാരണ. മന്ത്രിതല യോഗത്തിൽ ആണ് കേസ് പിൻവലിക്കാൻ ധാരണയായത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാവും.
മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് പ്രത്യേക പാക്കേജും പരിഗണയിലുണ്ട്. സ്ഥലത്ത് കൂടുതൽ ലൈഫ് ഗാർഡിനെ നിയോഗിക്കും. ഡ്രഡ്ജിങ് വീഴ്ചയിൽ അദാനി ഗ്രൂപ്പുമായി ചർച്ച നടത്താനും തീരുമാനമായി.
ഫാ. യൂജിൻ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക