ഡൽഹി: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി ഹരിയാനയിലെ കർഷകർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. ജൂലൈ എട്ടിന് ഹരിയാനയിലെ സോനിപത്തിൽ രാഹുൽ ഗാന്ധി സന്ദർശിച്ച അതേ ഗ്രാമത്തിലെ കർഷകരാണ് സോണിയയുമായി നൃത്തം ചെയ്യുന്നത്.
സോണിയാ ഗാന്ധി തന്റെ വസതിയിൽ വെച്ച് കർഷകരുമായി നടത്തിയ സംഭാഷണത്തിന്റെയും ഉച്ചഭക്ഷണത്തിന്റെയും വീഡിയോ പങ്കുവെച്ചത് കോൺഗ്രസ് പ്രവർത്തക രുചിത ചതുർവേദിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക