7.3 ഗ്രാം തൂക്കം വരുന്ന എംഡി എം എയുമായി യുവാവ് കാടാമ്പുഴ പോലീസിന്റെ പിടിയിലായി. പട്ടർനടക്കാവ് അനന്താവൂർ സ്വദേശിയായ വെട്ടിക്കാട്ടിൽ അസൈനാർ (38)നെ ആണ് കാടാമ്പുഴ പോലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിലും സംഘവും ചേർന്ന് പിടികൂടിയത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചശേഷം മലപ്പുറം ജില്ലയിലെ പുത്തനത്താണി, വെട്ടിച്ചിറ ഭാഗങ്ങളിൽ ചെറിയ പൊതികൾ ആക്കി വിൽപ്പന നടത്തുകയാണ് ഇയാൾ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
ഇൻസ്പെക്ടർ സംഗീത് പുനത്തിലിനൊപ്പം സബ് ഇൻസ്പെക്ടർ എൻ.ആർ.സുജിത്ത് സീനിയർ പോലീസ് ഓഫീസർ രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ രാജീവ്, ശരൺ, റിയാസ് എന്നിവരും ഉൾപ്പെട്ട സംഘം അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിന് എക്സൈസ് വകുപ്പ് പരപ്പനങ്ങാടിയിൽ വച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക