ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ട്വിറ്ററിന്റെ പുതിയ ഫീച്ചർ. പരസ്യ വരുമാനത്തിന്റെ പങ്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന പദ്ധതിയാണ് ഇത്തവണ ട്വിറ്ററിൽ ആരംഭിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ ഈ ഫീച്ചറിനെ കുറിച്ചുള്ള സൂചനകൾ ട്വിറ്റർ ഷെയർ ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് പരസ്യ വരുമാനത്തിന്റെ ഒരു പങ്ക് ഉപഭോക്താക്കൾക്കും കിട്ടിത്തുടങ്ങിയത്. ‘ആഡ് റെവന്യൂ ഷെയറിംഗ്’ ക്രിയേറ്റർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാമുകളിൽ സൈൻഅപ്പ് ചെയ്ത ക്രിയേറ്റർമാർക്ക് മാത്രമാണ് നിലവിൽ വരുമാനം നേടിയിട്ടുള്ളത്. കൂടാതെ, സ്ട്രൈപ്പ് പേയ്മെന്റ് സപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് മാത്രമേ പണം ലഭിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക