സൂപ്പർതാരം പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘പ്രോജക്ട് കെ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. സൂപ്പർ ഹീറോയുടെ സ്യൂട്ടണിങ്ങ് കരുത്തുറ്റ കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിൽ എത്തുന്നത് എന്നാണ് പോസ്റ്ററിൽ നിന്നും അറിയാൻ കഴിയുന്നത്.
ഒരു സയൻസ് ഫിക്ഷൻ ആയാണ് ചിത്രം ഒരുങ്ങുന്നത്. വൈജമൂവിസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം 2024 ജനുവരി 12ന് തിയറ്ററുകളിൽ എത്തും. ജൂലൈ ഇരുപതിനാണ് ചിത്രത്തിന്റെ ആദ്യ പ്രമോ വീഡിയോ റിലീസ് ചെയ്യുക. കമൽഹാസൻ, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, ദിഷ പഠാനി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക