മസാല ഓട്സ് മിക്കവർക്കും പ്രിയപ്പെട്ടതാണ്. എളുപ്പത്തിൽ തയ്യാറാക്കാമെന്നതാണ് മസാല ഓട്സിന്റെ പ്രധാന പ്രത്യേകത. എങ്ങനെയാണ് മസാല തയ്യാറാക്കുക എന്നല്ലേ..
ആദ്യം ഒരു പാനിൽ അല്പം എണ്ണയൊഴിച്ച ശേഷം ജീരകം, ഉള്ളി, തക്കാളി, കറിവേപ്പില എന്നിവയ്ക്കൊപ്പം മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. ശേഷം ഇതിലേക്ക് ഓട്സും ഇതിന്റെ ഇരട്ടി അളവ് വെള്ളവും ഒഴിച്ച് പാകം ചെയ്യുക.
ഈ വെള്ളം പകുതിയായി ഓട്സ് വേവുന്നതുവരെ പാകം ചെയ്യണം. അതിനുശേഷം നെയ് ഉപയോഗിച്ച് ഇത് ഗാർനിഷ് ചെയ്യാം. പനീറിനൊപ്പം ഈ മസാല ഓട്സ് കഴിച്ചാൽ പോഷകാംശം കൂടുമെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക