പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അരനൂറ്റാണ്ടിന് ശേഷം പുതിയൊരാൾ എത്തും. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് 53 വർഷത്തിന് ശേഷം പുതിയൊരാളെ പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുക .
അതേസമയം പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താൻ വേണ്ടിയുള്ള നടപടിക്രമങ്ങളിലേക്ക് നിയമസഭ കടന്നുകഴിഞ്ഞു. പുതുപ്പള്ളി സീറ്റ് ഒഴിവ് നികത്താനായി നിയമസഭ വിജ്ഞാപനം ഇറക്കി. ഇനി തെരഞ്ഞെടുപ്പ് കമ്മീഷനടക്കം കൂടുതൽ നടപടികളിലേക്ക് കടക്കുന്നതോടെ പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.
ജനനായകൻ ഉമ്മൻ ചാണ്ടിയുടെ സ്വന്തം മണ്ഡലത്തിൽ പകരക്കാരനായി ആരെയാകും പുതുപ്പള്ളി ജനത തെരഞ്ഞെടുക്കുകയെന്ന് കണ്ടറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക