കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താൻ ഏറെ ആഗ്രഹിച്ചു ലഭിച്ചതാണെന്ന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട വിൻസി അലോഷ്യസ് പ്രതികരിച്ചു. പുരസ്കാരം തനിക്ക് ഒരിക്കലും അപ്രതീക്ഷിതമല്ല എന്നും ഓരോ റൗണ്ടിലും താനും തന്റെ ചിത്രമായ രേഖയും ഉണ്ടാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നു എന്നും വിൻസി പറഞ്ഞു.
സിനിമയിലേക്ക് തന്നെ കൈപിടിച്ചുയർത്തിയ സംവിധായകൻ ലാൽജോസിനോടും രേഖ എന്ന ചിത്രത്തിന്റെ ടീമിനോടും നന്ദി പറയുന്നുവെന്നും വിൻസി പറഞ്ഞു. രേഖ എന്ന ചിത്രം എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് ആദ്യം വളരെ സംശയമുണ്ടായിരുന്നുവെന്നും ഞാനും സുഹൃത്തുക്കളും കുറെ സങ്കടപ്പെട്ടിട്ടുണ്ട് എന്നും ഈ അവാർഡിലൂടെ രേഖയെ എല്ലാവരും അറിഞ്ഞിട്ടുണ്ടാകും എന്നത് വളരെ സന്തോഷം ഉണ്ടെന്നും വിൻസി പറയുന്നു.
കൂടെ നിന്ന എല്ലാവർക്കും നന്ദി. എടുത്തു പറയേണ്ട പേര് ലാൽ ജോസ് സാറിന്റെ താണ് നായികാനായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ലാൽ ജോസ് സാറാണ് എന്നെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് പുരസ്കാരം താൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും വിൻസി അലോഷ്യസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക