തിരുവനന്തപുരം: ട്രെയിനിംഗ് സ൪വ്വീസ് സ്കീം, വെള്ളായണി കാ൪ഷിക കോളേജിൽ “പൂന്തോട്ട നിർമ്മാണം, നഴ്സറി പരിപാലനം, സൂക്ഷ്മ ജലസേചനം” എന്നീ വിഷയങ്ങളിൽ 2023 ജൂലൈ 27, 29 തീയതികളിലായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 600 രൂപയാണ് ഫീസ്. രാവിലെ10 മുതൽ വൈകുന്നേരം 4 വരെ ക്ലാസ് നടക്കും.
പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും നഴ്സറി നിർമാണത്തെ കുറിച്ചുള്ള പുസ്തകവും നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 8606631545 എന്ന നമ്പറിൽ വിളിച്ചോ വാട്സാപ്പ് സന്ദേശം അയച്ചോ പേര് രജിസ്ട്രർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9495118208.
പ്രതികരിക്കാൻ ഇവിടെ എഴുതുക