ധ്യാൻ ശ്രീനിവാസൻ എത്തുന്ന പുതിയ ചിത്രം ജയിലറിന്റെ ട്രെയിലർ പുറത്ത് വിട്ടു. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. സക്കീർ മഠത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഗോൾഡൻ വില്ലേജിന്റെ ബാനറിൽ എൻകെ മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. ധ്യാനിന് പുറമെ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, ബിനു അടിമാലി തുടങ്ങിയ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നടന്ന സംഭവത്തിൽ അസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ജയിലർ.
മഹാദേവൻ തമ്പിയാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റർ. റിയാസ് പയ്യോളിയാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിക്കുന്നത്. ജോസഫ് നെല്ലിക്കലാണ് ആർട്ട് ഡയറക്ടർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക