ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ പരിക്കേറ്റ് ഇൻഡൊനീഷ്യൻ ഫിറ്റ്നസ് ഇൻഫ്ലുവൻസറും ബോഡിബിൽഡറുമായ ജസ്റ്റിൻ വിക്കി മരിച്ചു. സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുന്നതിനിടെയുണ്ടായ അപകടമാണ് മരണ കാരണം. ജൂലായ് പതിനഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.
210 കിലോഗ്രാം ഭാരം തോളിലേന്തി സ്ക്വാട്ട് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. ബാലിയിലെ പാരഡൈസ് ജിമ്മിൽ വച്ച് വർക്കൗട്ട് ചെയ്യുകയായിരുന്നു ജസ്റ്റിൻ. ഇതിനിടയിലാണ് 210 കിലോഗ്രാം ഭാരമുള്ള ബാർബെൽ ചുമലിൽ വച്ച് സ്ക്വാട്ട് ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഭാരം താങ്ങാൻ കഴിയാതെ വരികയും സ്ക്വാട്ട് ചെയ്യുന്നതിനിടെ താഴേക്ക് വീഴുകയുമായിരുന്നു.
ബാര്‍ബെല്‍ തോളില്‍നിന്ന് കഴുത്തിലേക്ക് നീങ്ങുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. അപകടം നടന്ന ജസ്റ്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കഴുത്തൊടിഞ്ഞതും ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമുള്ള പ്രധാന ഞരമ്പുകള്‍ തകരാറിലായതുമാണ് ജസ്റ്റിനെ മരണത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക