കാബേജ് ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒരു ക്രൂസിഫറസ് പച്ചക്കറിയാണ്. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണ്.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയതിനാൽ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കാബേജ് സഹായിക്കും. 100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സി ഉണ്ട്. പൊട്ടാസ്യം ധാരാളം അടങ്ങിയ കാബേജ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ചെറുക്കനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക