ഹൃദയത്തിന് ശേഷം പ്രണവിന്റെ അടുത്ത ചിത്രവും വിനീതിന്റെ സംവിധാനത്തിലാനത്തിലാവുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ മാസം ചിത്രം പ്രഖ്യാപിച്ചെങ്കിലും താരങ്ങളുടെയും താരങ്ങളുടെയും സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും പേരുകളൊഴികെ മറ്റ് കാര്യങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല.
ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ചില ഊഹാപോഹങ്ങള്‍ നേരത്തേ പ്രചരിച്ചിരുന്നു. അതിലൊന്ന് മോഹന്‍ലാല്‍, മമ്മൂട്ടി, ശ്രീനിവാസന് എന്നിവരുടെ എണ്‍പതുകളിലെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം എന്നായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസന്.
ആ പ്രചരണം ശരിയല്ലെന്ന് പറയുന്നു വിനീത്. താന്‍ അഭിനയിക്കുന്ന പുതിയ ചിത്രം കുറുക്കന്റെ പ്രൊമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റൊരു അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ചുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് വിനീത് ഇങ്ങനെ പറയുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക