വിമാനത്തിലെ ബാത്റൂം ഉപയോഗിക്കാൻ അനുവദിച്ചില്ലെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ വിമാനത്തിന്റെ തറയിൽ മൂത്രമൊഴിച്ചു പ്രതിഷേധിച്ചു. വിമാനത്തിൽ യാത്രയ്ക്കിടെ യാത്രക്കാരുടെ മോശം പെരുമാറ്റം ഒരു നിത്യസംഭവമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ്ഈ പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
നേരത്തെ ജീവനക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ മുതൽ സഹയാത്രികർക്ക് നേരെ മൂത്രമൊഴിച്ച സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ 20ന് അമേരിക്ക ആസ്ഥാനമായ സ്പിരിറ്റ് എയർലൈൻസ് വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം പറന്നുയർന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ബാത്റൂം ഉപയോഗിക്കാൻ തന്നെ അനുവദിച്ചില്ലെന്നാണ് ആഫ്രിക്കൻ അമേരിക്കൻ വംശജയായ യുവതി അവകാശപ്പെടുന്നത്.
മണിക്കൂറുകൾ കാത്തു നിന്നിട്ടും ബാത്റൂം തുറന്നു നൽകാത്തതിനെത്തുടർന്ന് അധികനേരം പിടിച്ചുനിൽക്കാൻ പറ്റാത്തതിനാൽ ആണ് വിമാനത്തിന്റെ തറയിൽ തന്നെ മൂത്രം ഒഴിച്ചത് എന്ന് യുവതി പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്. പുറത്തുവന്ന വീഡിയോയുടെ ക്ലബ്ബിൽ യുവതി വിമാനത്തിന്റെ തറയിൽ ഇരിക്കുന്നതും ജീവനക്കാരുമായി തർക്കിക്കുന്നതുംകാണാം. എന്നാൽ ഈ സംഭവത്തിൽ ഇതുവരെയായും സ്പിരിറ്റ് എയർലൈൻസ് യാതൊരുവിധ പ്രതികരണങ്ങളും നടത്തിയിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക