സമൂഹമാധ്യമങ്ങളിൽ വൈറലായ കാവാല പാട്ടിനൊപ്പം തകർപ്പൻ നൃത്ത ചുവടുകളും ആയി നടി ഗായത്രി സുരേഷ്. ഗായത്രി സുരേഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച നൃത്തത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. സ്റ്റൈലിഷ് ലുക്കിൽ ചടുലമായ ചുവടുകളുമായി എത്തിയ ഗായത്രിയുടെ വീഡിയോക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
ഗായത്രിയുടെ ചുവടുകൾ ഗാനരംഗത്തിലെ തമന്നയെ പോലും കടത്തിവെട്ടി എന്ന തരത്തിലാണ് ആരാധകരുടെ പ്രതികരണം. നിരവധി പേരാണ് ഇപ്പോൾ ഗാനത്തിന് ചുവടുവെച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. അടുത്തിടെ നായിക അഹാന കൃഷ്ണയും പാട്ടിനൊപ്പം നൃത്തം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ജയിലർ എന്ന രജനീകാന്ത് ചിത്രം വേണ്ടി അനിരുദ്ധ് രവിചന്ദൻർ ഈണം ഒരുക്കിയ ഗാനത്തിന് വരികൾ എഴുതിയത് അരുൺ രാജാ കാമരാജ് ആണ്. അനിരുദ്ധും ശില്പാറാവുവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക