ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ കാണാൻ പാക്കിസ്ഥാനിലേക്ക് കടന്നിരിക്കുകയാണ് രാജസ്ഥാൻ സ്വദേശിനിയായ വിവാഹിതയായ ഇന്ത്യൻ യുവതി. 35 കാരിയായ രാജസ്ഥാൻ സ്വദേശിനിയായ അഞ്ജുവാണ് 25 കാരനായ പാകിസ്ഥാൻ സ്വദേശി നസ്രുള്ളയെ കാണാൻ പാക്കിസ്ഥാനിലേക്ക് കടന്നത്.
ജയ്പൂരിലേക്ക് പോകുന്നെന്നു ഭർത്താവ് അരവിന്ദിനോട് പറഞ്ഞ് വാഗാ ബോർഡർ വഴിയാണ് അഞ്ചു ഇസ്ലാമാബാദിലേക്ക് കടന്നത്. പിന്നീട് പാക്കിസ്ഥാനിലേക്ക് ആണ് അഞ്ജു പോയതെന്ന് മാധ്യമങ്ങൾ വഴി അറിഞ്ഞ അരവിന്ദ് അഞ്ജുവുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും രണ്ടുമൂന്നു ദിവസത്തിനുള്ളിൽ തിരിച്ചുവരും എന്നും അവർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരു ഇന്ത്യൻ വനിത പാക്കിസ്ഥാനിലേക്ക് കടന്നതോടെ പാക്കിസ്ഥാനിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. കൃത്യമായ രേഖകളുമായി പാക്കിസ്ഥാനിലേക്ക് പോയ അഞ്ജുവിന് 30 ദിവസം അവിടെ നിൽക്കാൻ അനുമതി ലഭിച്ചതായി റിപ്പോർട്ടുകളും ഉണ്ട്. നാലുവർഷം മുൻപാണ് നസ്റുള്ളയും അഞ്ജുവും ഫെയ്സ്ബുക്ക് വഴി പരിചയപ്പെടുന്നത്. വിവാഹം കഴിക്കാൻ അല്ല അഞ്ജു പാക്കിസ്ഥാനിൽ എത്തിയത് എന്ന് നസ്റുള്ളയുടെ കുടുംബം പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക