സമകാലിക രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് പോലെ മറ്റാരേയും വേട്ടയാടിയിട്ടില്ലെന്ന് സി.പി.ഐ. മുൻ സംസ്ഥാന കമ്മിറ്റി അംഗം സി.ദിവാകരൻ.
ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്ന ആളുകളാണ് അദ്ദേഹത്തെ വേട്ടയാടിയതെന്നും കാലം അത് തെളിയിക്കുമെന്നും ദിവാകരൻ പറഞ്ഞു. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയപ്പോൾ അദ്ദേഹത്തിന് വേണ്ടി ശബ്ദങ്ങൾ ഉയർന്നില്ലെന്ന് ഓർമ്മിച്ച സി. ദിവാകരൻ, ഉമ്മൻ ചാണ്ടിയുടെ കൂടെയുള്ള ആളുകൾ തന്നെയാണ് ഈ ദുരന്തങ്ങളെല്ലാം വരുത്തിവെച്ചത് എന്ന് അന്ന് തന്നെ അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നുവെന്നും കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക