ആലുവ സബ് ജയിൽ റോഡിൽ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പട്ടികജാതി,പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സൗജന്യ പരീക്ഷ പരിശീലനം നൽകുന്നു. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കാണ് ഡിഗ്രിതല സൗജന്യ പരീക്ഷാ പരിശീലനം നൽകുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.
ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള പിന്നോക്ക സമുദായക്കാർക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്.ഏതെങ്കിലും വിഷയത്തിൽ ബിരുദമോ അതിന് തുല്യമായ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ നേരിട്ട് എത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ പട്ടികജാതി ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി ഓഫീസുകളിലും ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക