സാങ്കേതിക തകരാറിനെ തുടർന്ന് റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്തടസ്സപ്പെട്ടു.റെയിൽവേയുടെ വെബ്സൈറ്റ് വഴിയും ആപ്പ് വഴിയുമുള്ള ടിക്കറ്റ് ബുക്കിങ്ങിനാണ് തടസ്സം നേരിട്ടത്. അതേസമയം ടിക്കറ്റുകൾ ആമസോൺ, മേക് മൈ ട്രിപ്പ് തുടങ്ങിയ മറ്റ് ബി2സി പ്ലെയറുകൾ വഴി ബുക്ക് ചെയ്യാമെന്ന് ഐആർടിസി ട്വീറ്റ് ചെയ്തു.
റെയിൽവേ സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്കിങ്ങിന് നേരിട്ട് സാങ്കേതിക തകരാർ ഉച്ചയ്ക്ക് രണ്ടരയോടെ പരിഹരിച്ചു. അതേസമയം യാത്രക്കാരുടെ തിരക്ക് മുൻകൂട്ടി കണ്ടുകൊണ്ട് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ രണ്ട് പുതിയ റിസർവേഷൻ കൗണ്ടറുകൾ കൂടി പ്രവർത്തിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക