പ്രിയദര്‍ശനും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘അപ്പത’ ഒടിടി റിലീസിന് ഒരുങ്ങുന്നു. സ്നേഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും ഭയങ്ങളെ മറികടക്കുന്നതിന്റെയും കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഉര്‍വശിയുടെ 700ാമത് ചിത്രമായ ‘അപ്പത’ ജൂലൈ 29 മുതല്‍ ജിയോ സിനിമയില്‍ ലഭ്യമാകും.
1993 ല്‍ പുറത്തിറങ്ങിയ മിഥുനത്തിന് ശേഷം പ്രിയദര്‍ശനും ഊര്‍വശിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അപ്പത. വൈഡ് ആംഗിള്‍ ക്രിയേഷന് നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം ആദ്യം ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക