ഗുരുഗ്രാം: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. ഹരിയാനയിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലില്‍വെച്ച് ബോധരഹിതയാക്കിയശേഷമാണ് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതായി യുവതി വെളിപ്പെടുത്തി. ബലാത്സംഗത്തിന് ശേഷം ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ജൂണ്‍ 29നായിരുന്നു സംഭവം നടന്നത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടയാള്‍ തന്നെ ക്ഷണിച്ചതിനെ തുടർന്നാണ് ഹോട്ടലില്‍ എത്തിയതെന്ന് യുവതി പറയുന്നു. യുവതിയുടെ പരിചയക്കാരനും സുഹൃത്തും ഹോട്ടലിലുണ്ടായിരുന്നു.
തുടര്‍ന്ന് ഇവർ നൽകിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ താന്‍ ബോധരഹിതയായെന്നും ഈ സമയത്ത് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക