ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. നിരവധി നല്ല ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി പ്രേക്ഷക മനസ്സിൽ താരം നേടിയ സ്ഥാനം വളരെ വലുതാണ്. താരത്തിന്റെ സിനിമയിലെ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്.
തന്റെ ലണ്ടൻ യാത്രയ്ക്കിടയിലെ ക്യൂട്ട് ചിത്രങ്ങൾ മഞ്ജു സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ‘ഒഴിവു കഴിവുകളെക്കാൾ ശക്തരാവണം നമ്മൾ’ എന്ന ക്യാപ്ഷനോടെ മഞ്ജു പങ്കുവെച്ച ചിത്രങ്ങൾ വളരെ വേഗത്തിലാണ് ചിത്രങ്ങൾ ആരാധകശ്രദ്ധ പിടിച്ചുപറ്റിയത്.
ടീഷർട്ടും ജീൻസും കൂളിംഗ് ഗ്ലാസും ഒക്കെ ഇട്ട് വളരെ സ്റ്റൈലിഷ് ആയാണ് മഞ്ജു ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. താരത്തിന്റെ മാനേജരും സന്തത സഹചാരിയുമായ ബിനീഷ് ചന്ദ്രയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയ താരത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കും കമന്റും ഒക്കെയായി എത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക