കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായി പോസ്റ്റ് ചെയ്തെന്നാരോപിച്ച് ബിജെപി പ്രവർത്തക ശകുന്തളയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് നേതാവിന്റെ പോസ്റ്റ് റീ ട്വീറ്റ് ചെയ്ത്, സിദ്ധരാമയ്യയുടെ മരുമകൾക്കോ ഭാര്യക്കോ ഇങ്ങനെ സംഭവിച്ചാൽ ഇങ്ങനെ പറയുമോ എന്നതായിരുന്നു ബിജെപി പ്രവർത്തകയുടെ പോസ്റ്റ്.
ഉഡുപ്പി കേസ് ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ ആരോപണം. മുഖ്യമന്ത്രിക്കെതിരെയുള്ള അപകീർത്തികരമായ പോസ്റ്റുകൾ ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഷെയർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. തൊട്ടുപിന്നാലെ പൊലീസ് ബിജെപി പ്രവർത്തകയെ അറസ്റ്റ് ചെയ്യുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക