ഇന്ത്യ സഖ്യത്തിന്റെ 20 അംഗ പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലെത്തും. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുക. അക്രമബാധിതമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ നേതാക്കൾ വിലയിരുത്തും.
ഞായറാഴ്ച സംഘം ഗവർണറെ കാണും. കേരളത്തിൽ നിന്നുള്ള നാല് എംപിമാരും സംഘത്തിലുണ്ട്.എംപിമാർ തങ്ങളുടെ കണ്ടെത്തലുകൾ പാർലമെന്റിൽ ഉന്നയിക്കും. പാർലമെന്റിൽ ചർച്ച അനുവദിച്ചില്ലെങ്കിൽ എംപിമാർ വാർത്താസമ്മേളനം നടത്തുമെന്നും പ്രതിപക്ഷ സഖ്യം അറിയിച്ചു.
കോൺഗ്രസ് നേതാക്കളായ അധീർ രഞ്ജൻ ചൗധരി, ഗൗരവ് ഗൊഗോയ്, ഫൂലോ ദേവി നേതം, പി. സന്തോഷ് കുമാർ (സിപിഐ), എ.എ റഹീം (സിപിഐഎം), പി.പി മുഹമ്മദ് ഫൈസൽ (എൻസിപി), ഇ.ടി മുഹമ്മദ് ബഷീർ(ഐയുഎംഎൽ), എൻ.കെ പ്രേമചന്ദ്രൻ (ആർഎസ്പി) ഡി രവികുമാർ (വിസികെ) എന്നിവർ 20 അംഗ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക