പി ജയരാജൻ ഉന്നയിച്ച ഭീഷണി പ്രസംഗത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഒരു തരത്തിലുമുള്ള പ്രകോപനത്തെയും സിപിഐഎം പ്രോത്സാഹിപ്പിക്കില്ലെന്നാണ് എം വി ഗോവിന്ദൻ മറുപടി നൽകിയത്. കൊലപാതകം നടത്തിയാല്‍ പോലും തിരിച്ചടിക്കരുതെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കോടിയേരിയുടെ കാലത്ത് തന്നെ ഇക്കാര്യം വ്യക്തമായതാണ്. സംഘര്‍ഷത്തിലേക്ക് പോകാന്‍ താത്പര്യമില്ലെന്നും എം വി ഗോവിന്ദന് കൂട്ടിച്ചേർത്തു.
എ എന്‍ ഷംസീറിന് നേരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്നായിരുന്നു പി ജയരാജൻ നടത്തിയ ഭീഷണിപ്രസംഗം. ഷംസീറിനെതിരായ യുവമോര്‍ച്ചയുടെ ഭീഷണിയിലാണ് ജയരാജന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക