കഴിക്കാനും ചർമ്മത്തിന് പുറമെ പുരട്ടാനും ഏറ്റവും നല്ലതാണ് തൈര്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി പോഷകങ്ങൾ തൈരിലുണ്ട്. തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്.
അതുപോലെ തന്നെ തേന്‍ ആന്റി ബാക്റ്റീരില്‍ ഗുണങ്ങള്‍ അടങ്ങിയതാണ്. അതിനാല്‍ തൈരും തേനും കൂടി ചേരുന്നത് കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. പ്രൃതിദത്തമായ ‘എനര്‍ജി ബൂസ്റ്റര്‍’ കൂടിയായ തേനും തൈരും ചേരുമ്പോള്‍ ഇവ ഉന്മേഷം പകരാൻ സഹായിക്കും. തൈരും തേനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
തൈരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് വയറിന്റെ മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ചര്‍മ്മം മോയിസ്ചറൈസ് ചെയ്യാനും ചര്‍മ്മം തിളങ്ങാനും മുഖക്കുരു കുറയ്ക്കാനും തൈരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക