പാലക്കാട്: പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം വിളിച്ച സംഘപരിവാർ സംഘടനകൾക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് കൊപ്പം പൊലീസ് കേസെടുത്തത്.
ഇന്നലെ വൈകീട്ടാണ് സംഭവം. പ്രകടനത്തിനിടെ ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി നടത്തിയെന്നാണ് പരാതി.
യൂത്ത് ലീഗിനും സ്പീക്കർ എഎൻ ഷംസീറിനും എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനത്തിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും പ്രസംഗമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക