സോഡിയം പെട്ടെന്നു കുറഞ്ഞ് കുഴഞ്ഞുവീണ് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. ഏറ്റവും കൂടുതലായി കാണുന്ന ഇലക്ട്രോലൈറ്റ് തകരാറാണ് സോഡിയം കുറഞ്ഞുപോകല്‍ ആണ് ഇതിന് കാരണം. ഹൈപ്പോനാട്രീമിയ എന്നാണ് ഈ അവസ്ഥയുടെ പേര്.
സോഡിയം കുറയുന്നത് മസ്തിഷ്കത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഹൈപ്പോതലാമസ്, അഡ്രീനല്‍ ഗ്രന്ഥി, വൃക്കകള്‍ എന്നിവ സോഡിയത്തിന്റെ സന്തുലനത്തില്‍ പങ്കുവഹിക്കുന്നു. സോഡിയം കുറയാതിരിക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം…
1. ഭക്ഷണവും, പാനീയവും വഴിയാണ് ശരീരം വേണ്ടുന്ന സോഡിയം കിട്ടുന്നതിന്. ദിവസവും 1.5 ഗ്രാമില്‍ കുറയാതെ സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കണം
2. മധുരക്കിഴങ്ങ്, ചീര, മത്സ്യം എന്നിവയില്‍ സോഡിയം ധാരാളമായി അടങ്ങിയിരിക്കുന്നു. എന്നാല്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയ രോഗികള്‍ സോഡിയം കലര്‍ന്ന ഭക്ഷണം ഒരുപാട് കഴിക്കുമ്പോള്‍ സൂക്ഷിക്കണം.
3. വിയര്‍പ്പിലൂടെയും, മൂത്രത്തിലൂടെയും ശരീരത്തില്‍ നിന്ന് സോഡിയം നഷ്ടപ്പെടുന്നു. അതിസാരം കാരണം ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോള്‍ കുടിക്കാനായി ഉപ്പും പഞ്ചസാരയും ചേര്‍ത്ത പാനീയം ഉപയോഗിക്കുന്നതാണ് ഉത്തമം.
4. ചീസില്‍ കാത്സ്യവും പ്രോട്ടീനും മാത്രമല്ല, സോഡിയവും അടങ്ങിയിട്ടുണ്ട്. അരക്കപ്പ് ചീസില്‍ 350 മില്ലിഗ്രാം സോഡിയം ഉണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ചീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക