മിക്കവരും ചോറ് വാർത്തു കഴിഞ്ഞാൽ ബാക്കി വരുന്ന കഞ്ഞിവെള്ളം വെറുതെ ഒഴിച്ചു കളയാറാണ് പതിവ്. എന്നാൽ കഞ്ഞിവെള്ളം നിങ്ങൾക്ക് നൽകുന്ന എണ്ണമറ്റ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞാൽ ഇനി ഇത് നിങ്ങൾ വെറുതെ കളയില്ല. കഞ്ഞിവെള്ളം പണ്ടുമുതലേ ആളുകൾ കേശ പരിപാലനത്തിനായി ഉപയോഗിച്ചു വരുന്ന ഒന്നാണ്. എന്നാൽ പുതുതലമുറയ്ക്ക് അതിനെക്കുറിച്ച് വലിയ ധാരണയൊന്നുമില്ല. മുടിക്ക് പോഷണവും ഗുണനിലവാരവും നൽകുന്നതിന് കഞ്ഞി വെള്ളത്തിൻറെ ഉപയോഗം അത്ഭുത ഗുണങ്ങളെ നൽകുമെന്ന് ആയുർവേദം പറയുന്നുണ്ട്.
പ്രോട്ടീൻ, ഫൈബർ ആന്റിഓക്സിഡന്റുകൾ, ഡയറ്ററി ഫൈബർ, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് അരി. നിങ്ങൾ കഞ്ഞിവെള്ളം കുടിച്ചാൽ അത് നിങ്ങൾക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകും. അവ എന്തൊക്കെയാണെന്ന് നോക്കാം.
1. അരിയിൽ നാരുകൾ, വിറ്റാമിനുകൾ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ കഞ്ഞിവെള്ളം പതിവായി കുടിക്കുകയാണെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണവിധേയമാകും.
2. വയറിളക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവർക്ക് കഞ്ഞിവെള്ളം പരിഹാരമേകും. ചെറുചൂടുള്ള കഞ്ഞിവെള്ളം കുടിക്കുന്നത് ബലഹീനതയും ക്ഷീണവും മാറ്റുന്നു. ഇതിന് പുറമെ വയറിളക്കത്തിൽ നിന്ന് മോചനം നൽകുകയും ചെയ്യുന്നു.
3. കഞ്ഞിവെള്ളത്തിൽ ഉള്ളിൽ നിന്ന് മുടിയെ ശക്തിപ്പെടുത്തുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. കഞ്ഞിവെള്ളം മുടിയുടെ വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
4. നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധിയാണ് കഞ്ഞിവെള്ളം.
5. കഞ്ഞിവെള്ളം നാരുകളാൽ സമ്പുഷ്ടമായതിനാൽ വയർ കൂടുതൽ നേരം നിറഞ്ഞുനിൽക്കുന്നതായി അനുഭവപ്പെടും. ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ഒപ്പം മലബന്ധം എന്ന പ്രശ്നവും ഇല്ലാതാകുന്നു.
6. ജലാംശം നിലനിർത്തുംഭാരം കുറയ്ക്കാൻ ആഗ്രഹിക്കുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. കഞ്ഞിവെള്ളം ജലാംശം നിലനിർത്താൻ സഹായിക്കും.
ആമാശയത്തിലും കുടലിനും ഉണ്ടാകുന്ന വീക്കം തടയുന്നു. കഞ്ഞിവെള്ളം ഉപയോഗിച്ച് കഴുകുന്നതിലൂടെ ചര്‍മ്മം മൃദുലമാകുന്നു. തലമുടിയുടെ ആരോഗ്യവും, തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുക. ടോണിക്കിന് പകരമായി കഞ്ഞിവെള്ളം കുടിക്കുക. മുഖത്തെ അടഞ്ഞ ചര്‍മ്മ സുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം ഉപയോഗിച്ച് നിത്യവും മുഖം കഴുകുക. തലയില്‍ താരന് ഉള്ളവര്‍ കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകിയാല്‍ താരന് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക