രോമാഞ്ചം എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകന് ജിത്തു മാധവന് വിവാഹിതനായി. ചിത്രത്തിന്റെ സഹസംവിധായികയായ ഷിഫിന ബബിന്‍ പക്കര്‍ ആണ് വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഷിഫിന സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.
വളരെ ലളതമായിട്ടായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇരുവരും പരസ്പരം മോതിരമിടുന്നത് ചിത്രങ്ങളില്‍ കാണാം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ആദ്യത്തെ ചിത്രമാണ് രോമാഞ്ചം. ഇത് ബോക്സോഫീസില്‍ വമ്പൻ കളക്ഷനാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക