അടുക്കളയിൽ ജോലി ചെയ്യുന്നവർക്ക് പൊള്ളലേല്‍ക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ചൂടുള്ള പത്രങ്ങളിൽ തൊടുക, ചൂടുള്ള എണ്ണ, കോഫി, തുടങ്ങിയവ കയ്യിലോ ദേഹത്തോ വീഴുക, എന്നിവയെല്ലാം പൊള്ളലിന് കാരണമാകുന്നു. ഗാര്‍ഹിക അപകടങ്ങളില്‍ ഏറ്റവും സാധാരണമായത് പൊള്ളലേല്‍ക്കുന്നത് തന്നെയാണ്. മൂന്ന് ഇഞ്ചിൽ താഴെയുള്ള ചെറിയ പൊള്ളലുകൾക്ക് വീട്ടിൽ തന്നെ ചെറിയ പൊടികൈകളിലൂടെ പരിഹരിക്കാം. എന്നാൽ വലിയ രീതിയിലുള്ള പൊള്ളലുകൾക്ക് ഡോക്ടറുടെ വൈദ്യ സഹായം തേടേണ്ടത് ഏറെ പ്രധാനമാണ്.
പൊള്ളലുണ്ടാകുന്ന സ്ഥലത്തു ചെറിയ തണുപ്പുള്ള വെള്ളത്തിൽ മുക്കിയ തുണി പൊള്ളിയതിന്റെ മുകളിൽ ഇടുന്നത് ഗുണം ചെയ്യും. 5 മുതൽ 10 മിനിറ്റിന്റെ ഇടവേളകളിൽ ഇങ്ങനെ ചെയ്യുന്നതാണ് ഏറെ നല്ലത്. അമിതമായി തണുത്ത വെള്ളം ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം കാരണം ഇത് മുറിവിന് കൂടുതൽ ചൊറിച്ചിലുണ്ടാക്കാൻ കാരണമാകും.
കറ്റാർവാഴ. ഇതിന്റെ ആൻ്റി ഇൻഫ്ലമേറ്ററി ആൻ്റി ഫംഗൽ ഗുണങ്ങൾ പൊള്ളലുണ്ടായാൽ അത് മാറ്റാൻ ഏറെ സഹായിക്കും. ചെറിയ തരത്തിലുള്ള പൊള്ളലുകൾ മാറ്റാൻ ഏറെ നല്ലതാണ് കറ്റാർവാഴയെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
തേൻ. ഇതിന്റെ ആൻ്റി ബാക്ടീരിയൽ ആൻ്റി ഫംഗൽ ഗുണങ്ങൾ മുറിവ് ഉണക്കാൻ നല്ലതാണ്. പണ്ട് കാലം മുതലെ ആളുകൾ തേൻ പല തരത്തിൽ ഉപയോഗിക്കാറുണ്ട്.
കൈയിലോ കാലിലോ ചെറിയ പൊള്ളലുകൾ ഉണ്ടായാൽ ആദ്യം ചെയ്യേണ്ടത് വെള്ളത്തിൽ കഴുകുക എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക