കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരമർപ്പിച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ കല്ലറയിൽ എത്തി ഐ എം വിജയൻ ഉമ്മൻ ചാണ്ടിക്ക് ആദരമർപ്പിച്ചു.
മകൻ ചാണ്ടി ഉമ്മനൊപ്പമുള്ള ചിത്രവും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തിയ ചിത്രവും ഐ എം വിജയൻ ഫേസ്ബുക്കിൽ പങ്കുവച്ചു. ‘ഉമ്മൻ ചാണ്ടി സാറിന്റെ ഓർമ്മകളിൽ……’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക