ലോകമെമ്പാടുമുള്ള 40 ദശലക്ഷത്തിലധികം ആളുകൾക്ക് വൃക്കസംബന്ധമായ രോഗമുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വൃക്കരോഗമുള്ളവരിൽ ലക്ഷണങ്ങൾ പ്രകടമാകാറുണ്ടെങ്കിലും ആരും ശ്രദ്ധ ചെലുത്തുന്നില്ല. വൃക്കതകരാറ് ഉണ്ടെങ്കിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ക്ഷീണം…
വൃക്കസംബന്ധമായ പ്രശ്നങ്ങൾ രക്തത്തിൽ വിഷവസ്തുക്കളും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കും. കിഡ്നി ഡിസോർഡർ ബാധിച്ച ഒരു രോഗിക്ക് ക്ഷീണം, ബലഹീനത, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് എന്നിവ ഉണ്ടാവാറുണ്ട്.
ഉറക്കക്കുറവ്…
വൃക്കകൾ കാര്യക്ഷമമായി രക്തം ഫിൽട്ടർ ചെയ്യുന്നില്ലെങ്കിൽ മൂത്രത്തിലൂടെ വിഷവസ്തുക്കൾ ശരീരത്തിൽ നിന്ന് പുറത്തുപോകില്ല. ഇതോടെ, ഉറങ്ങാൻ ബുദ്ധിമുട്ടായിരിക്കും. വൃക്കരോഗമുള്ളവർക്ക് ഉറക്കക്കുറവ് ഉണ്ടാകാനുള്ള സാധ്യക വളരെ കൂടുതലാണ്.
വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമ്മം…
രക്തത്തിലെ ധാതുക്കളുടെയും പോഷകങ്ങളുടെയും ശരിയായ സന്തുലിതാവസ്ഥ നിലനിർത്താൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോൾ ചർമ്മം വരണ്ടതും ചൊറിച്ചുള്ളതുമായി പ്രത്യക്ഷപ്പെടാം.
ഇടയ്ക്കിടെ മൂത്രമൊഴിക്കൽ…
നല്ലവണ്ണം വെള്ളം കുടിക്കാതെ തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ ചിലപ്പോൾ അത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാകാം.
പാദങ്ങളിൽ നീര്…
മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണപ്പെടുന്ന നീര് നിസാരമാക്കരുത്. വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതുകൊണ്ടാണ് ഇത് ഉണ്ടാകുന്നത്.
മൂത്രത്തിൽ പത…
വൃക്ക തകരാറിന്റെയോ വൃക്കരോഗത്തിന്റെയോ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് മൂത്രത്തിൽ കാണുന്ന പത. മൂത്രത്തിൽ അമിതമായ കുമിളകൾ അല്ലെങ്കിൽ പത കാണുന്നുണ്ടെങ്കിൽഎത്രയും വേഗം ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
വിശപ്പില്ലായ്മ…
വൃക്കസംബന്ധമായ രോഗത്തിന്റെ ലക്ഷണമാണ് വിശപ്പില്ലായ്മ. വൃക്കസംബന്ധമായ പ്രവർത്തനം തകരാറിലായതിനാൽ വിഷവസ്തുക്കളുടെ ശേഖരണമാണ് ഇതിന്റെ ഒരു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക