സ്വന്തം വീട്ടുകാരെ പോലും ട്രോളാൻ ഒരു മടിയും കാണിക്കാത്ത താരമാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ ഇതാ മകന് മുട്ടൻ പണിയുമായി എത്തിയിരിക്കുകയാണ് അച്ഛൻ. മകൻ ധ്യാൻ പ്രണയം വെളിപ്പെടുത്തിയപ്പോള്‍ താൻ നല്കിയ മറുപടി ശ്രീനിവാസൻ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ചര്‍ച്ചയാക്കുന്നത്.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവൻ വന്ന് ഒരു പെണ്‍കുട്ടിയോട് പ്രണയം ഉണ്ടെന്ന് എന്നോട് പറഞ്ഞുവെന്ന് ബിഹൈൻഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്.. വളരെ നല്ല കാര്യം എന്നാണ് താൻ മറുപടി നല്‍കിയത്. എനിക്ക് അവളെ വിവാഹം കഴിക്കണമെന്നും അത് അച്ഛൻ സംസാരിച്ചാല്‍ നടക്കുമെന്നും എന്നോട് ധ്യാൻ പറഞ്ഞു. എന്നാല്‍ നീ കല്യാണം കഴിക്കുമ്പോള്‍ താൻ ചിലവിന് കൊടുക്കണോ എന്നാണ് അവനോട് ഞാൻ തിരിച്ചു ചോദിച്ചത്. ജോലിയൊക്കെ ആയിട്ട് ആലോചിക്കുന്നതല്ലേ നല്ലതെന്നും താൻ അവനോട് വ്യക്തമാക്കി. പിന്നീട് അവൻ അത് മിണ്ടിയില്ലെന്നും പറഞ്ഞു ശ്രീനിവാസൻ. എന്തായാലും ശ്രീനിവാസന്റെ വാക്കുകളും ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്.
ധ്യാൻ എന്ന സംവിധായകനെ കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും ശ്രീനിവാസൻ വ്യക്തമാക്കി അവൻ അവന്റെ ആദ്യ സംവിധാന ചിത്രത്തിന്റെ ലൊക്കേഷനില്‍ ചെയ്യുന്ന കാര്യങ്ങള്‍ കണ്ട് അഭിമാനം തോന്നിയെന്നാണ് ശ്രീനിവാസൻ വ്യക്തമാക്കിയിരിക്കുന്നത്. ലവ് ആക്ഷൻ ഡ്രാമയാണ് ധ്യാൻ സംവിധാനം ചെയ്തത്. ചിത്രത്തില്‍ ശ്രീനിവാസനും അതിഥി വേഷത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക