മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ഒട്ടനവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ . മലയാളികൾ സ്നേഹത്തോടെ ‘കുഞ്ഞിക്കാ’ എന്ന് വിളിക്കുന്ന ദുൽഖർ തന്റെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തന്റെ പ്രതിഫലം സിനിമയെ ആശ്രയിച്ചിരിക്കും എന്നാണ് ദുൽഖർ സൽമാൻ പറയുന്നത്. ന്യൂസ് 18 ഷോഷ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ദുൽഖറിന്റെ പ്രതികരണം.
”സിനിമയെ ആശ്രയിച്ചാണ് ഞാൻ പ്രതിഫലം വാങ്ങുന്നത്. പണത്തിന് പ്രധാന്യം കെടുക്കാറില്ല. സിനിമയുടെ ബജറ്റിന് അനുസരിച്ച് ജോലി ചെയ്യാൻ സന്തോഷമോ ഉള്ളൂ. അതുകൊണ്ട് തന്നെ ഒരു നിശ്ചിത തുകയായിരിക്കില്ല എന്റെ പ്രതിഫലം”, എന്നാണ് ദുൽഖർ സൽമാൻ പറഞ്ഞത്. നേരത്തെ ഒരു സിനിമയ്ക്ക് 2 മുതൽ 3 കോടി വരെയാണ് ദുൽഖർ പ്രതിഫലമായി വാങ്ങുകയെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക