തിരുവനന്തപുരം: ‘മിത്ത് വിവാദത്തില്‍’ ദേവസ്വം വകുപ്പിനെ പരിഹസിച്ച നടന് സലിം കുമാറിനു മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. ദേവസ്വം വരുമാനത്തെ പരിഹസിക്കുന്നതു ശരിയല്ലെന്നും വിശ്വാസത്തിന്റെ ശാസ്ത്രീയത പരിശോധിക്കേണ്ടതു ദേവസ്വം മന്ത്രിയല്ലെന്നും കെ രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി.
ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തില്‍നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. ദേവസ്വം മന്ത്രിയുടെ ചിത്രം സഹിതമായിരുന്നു സലിം കുമാറിന്റെ പരിഹാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക