തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിറത്തെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ ബി ജെ പി എം എൽ എയും കർണാടക മുൻ ആഭ്യന്തര മന്ത്രിയുമായ അരഗ ജ്ഞാനേന്ദ്രക്കെതിരെ കടുത്ത വിമർശനവുമായി ശശി തരൂർ എം പി. ഞെട്ടിക്കുന്ന പരാമർശമാണ് അരഗ ജ്ഞാനേന്ദ്രയുടേതെന്ന് തരൂർ പ്രതികരിച്ചു. നാണംകെട്ട വാക്കുകളാണ് അദ്ദേഹം പ്രയോഗിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് ശശി തരൂരിന്റെ പ്രതികരണം. ഒരാളുടെ നിറത്തെ അധിക്ഷേപിച്ചുള്ള ഇത്തരം പരാമർശങ്ങൾ ഒരിക്കലും മാപ്പ് അർഹിക്കുന്നവ അല്ലെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.
അധിക്ഷേപ പ്രസംഗത്തിന്റെ പേരിൽ അരഗ ജ്ഞാനേന്ദ്രക്കെതിരേ പൊലീസ് കേസെടുത്തു. കലബുറഗിയിലെ അശോക് നഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് പ്രവർത്തകനായ രാജീവ് ജെയിൻ നൽകിയ പരാതിയിലാണ് അശോക് നഗർ പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക