ഇന്ന് ഏത് പ്രായത്തിലുള്ളവരെയും ഭയപ്പെടുത്തുന്ന നിശബ്ദ കൊലയാളിയാണ് ഹൃദയാഘാതം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഹൃദയാഘാതത്തിന് മുൻപായി ശരീരം നൽകുന്ന സൂചനകൾ വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും നേരത്തെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ജീവൻ രക്ഷിക്കാം.
ഹൃദയാഘാതത്തിന് ഒരു മാസം മുൻപ് തന്നെ രോഗിയിൽ അതിനുള്ള ലക്ഷണങ്ങൾ പ്രകടമാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഹൃദയാഘാതത്തിന് മുമ്പ് ഒരു മാസത്തോളമായി രോഗിയിൽ കണ്ടേക്കാവുന്ന പത്ത് – പന്ത്രണ്ട് ലക്ഷണങ്ങളെ കുറിച്ച് പഠനങ്ങൾ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
അസാധാരണമായ ക്ഷീണം തന്നെയാണ് പട്ടികയിൽ ഒന്നാമതുള്ളത്. ഉറക്കമില്ലായ്മയോ ഉറക്കം ശരിയാകാതിരിക്കുന്നതോ ആയ അവസ്ഥ, ശ്വാസതടസം, ദഹനമില്ലായ്മ, ഉത്കണ്ഠ, നെഞ്ചിടിപ്പ് കൂടുക, കൈകൾ ദുർബലമായി തോന്നുക, ചിന്തകളിലും ഓർമ്മകളിലും അവ്യക്തത, കാഴ്ചയിൽ പ്രശ്നങ്ങൾ, വിശപ്പില്ലായ്മ, കൈകളിൽ വിറയൽ, രാത്രിയിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവയെല്ലാമാണ് രോഗിയിൽ കണ്ടേക്കാവുന്ന ലക്ഷണങ്ങൾ. ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടിനൊപ്പം തല ചുറ്റലുമുണ്ടെങ്കിൽ ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക