ഡൽഹി: രാജ്യത്തിൻറെ ദേശീയ മൃഗം കടുവയാണെന്നും പശുവിനെ ദേശീയ മൃഗമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ. കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷൻ റെഡ്ഡിയാണ് പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ബിജെപി എംപി ഭഗീരഥ് ചൗധരിയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ഇക്കാര്യം അറിയിച്ചത്. പശുവിനെ ദേശീയ മൃഗമായി അംഗീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോയെന്നായിരുന്നു ചോദ്യം. നിയമനിർമാണം നടത്തി ഭാരതത്തിന്റെ “സനാതന സംസ്ക്കാരം’ സംരക്ഷിക്കണമെന്നായിരുന്നു ബിജെപി എംപി ഉന്നയിച്ച ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക