സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഗ്രാമിന് 25 രൂപ കുറഞ്ഞ് സ്വർണവില 5470 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 43760 രൂപയാണ്.
തിങ്കളാഴ്ച സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെ ചൊവ്വാഴ്ചയും ഇന്നലെയും പത്ത് രൂപ വീതം സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി ഒരു ഗ്രാം സ്വർണത്തിന് വില 5495 രൂപയിലെത്തിയിരുന്നു. ഈ വിലയിലാണ് വീണ്ടും ഇടിവ് സംഭവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക