ഓണത്തിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ചു. കേരളത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഓണത്തിന് പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫസർ കെ വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയതിന് തുടർന്നാണ് ട്രെയിൻ അനുവദിച്ചത്.
ഈ മാസം 22ന് പൻവേൽ-നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ നാഗർകോവിൽ നിന്ന് പൻവേലിലേക്കും 24ന് പന്‍വേലിൽ നിന്ന് നാഗർകോവിലിലേക്കും സർവീസ് നടത്തും. കേരളത്തിലേക്ക് സെപ്റ്റംബർ 7 വരെ ആകെ മൂന്ന് സർവീസുകൾ ആണ് സ്പെഷ്യൽ ട്രെയിൻ നടത്തുക. ബംഗളൂരു ചെന്നൈ ഡൽഹി കൊൽക്കത്ത ഹൈദരാബാദ് മുംബൈ എന്നിവിടങ്ങളിൽ നിന്നും പ്രത്യേക സർവീസ് വേണമെന്ന് കെ വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക