പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ശ്രമിക്കുന്നത് ഇന്ത്യ എന്ന കുടുംബത്തെയും ആശയത്തെയും തകർക്കാനാണെന്ന് രാഹുൽ ഗാന്ധി എംപി.
കുടുംബങ്ങളെ നശിപ്പിക്കുകയും ജനങ്ങൾക്കിടയിലെ സ്നേഹബന്ധം ഇല്ലാതാക്കുകയുമാണ് ബിജെപി. ബിജെപിയുടെ വിഭജനനയം മൂലം മണിപ്പുരിലെ ആയിരക്കണക്കിനു കുടുംബങ്ങൾ നശിച്ചു. എന്നാൽ, കോൺഗ്രസ് ജനങ്ങളെ ഒന്നിപ്പിക്കുന്നു.
ബന്ധങ്ങൾ ശക്തമാക്കുന്നു. ഇന്ത്യയിലെ കുടുംബാംഗങ്ങളെ പരസ്പരം അകറ്റാൻ ശ്രമിക്കും തോറും അവരുടെ ബന്ധം കൂടുതൽ ശക്തമാകുകയേ ഉള്ളൂവെന്നത് ബിജെപിക്കു മനസ്സിലാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ട ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയപ്പോൾ കെപിസിസി ഒരുക്കിയ സ്വീകരണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക