തിരുവനന്തപുരം: കെ.എസ്.ആർ.ടി.സയിൽ ശമ്പളം വിതരണം ചെയ്യാത്തതിൽ ബസ് കഴുകി പ്രതിഷേധിച്ച് ജീവനക്കാർ. തിരുവനന്തപുരം കണിയാപുരം ഡിപ്പോയിൽ ഇടത് ട്രേഡ് യൂണിയനായ എ.ഐ.ടി.യു.സിയുടെ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയനിലെ തൊഴിലാളികളാണ് ബസ് കഴുകി പ്രതിഷേധിച്ചത്.
അഞ്ചാം തിയ്യതി ശമ്പള വിതരണം നടത്തുമെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തീരുമാനമുണ്ടായിട്ടും ജൂലൈയിലെ ശമ്പളം ഇനിയും നൽകിയിട്ടില്ല. കഴിഞ്ഞ വർഷം ഓണം അലവൻസുകളോ ബോണസോ തൊഴിലാളികൾക്ക് നൽകിയിട്ടില്ല.
പ്രതിമാസം 240 കോടി രൂപ വരെ വരുമാനമുണ്ടായിട്ടും 80 കോടി ശമ്പളം നൽകാൻ മാനേജമെന്റിന് കഴിയാത്ത അവസ്ഥ സമരക്കാർ ചൂണ്ടിക്കാണിക്കുന്നു. മുഖ്യമന്ത്രിയും സർക്കാരും ഇടപെട്ട് ഓണത്തിന് മുൻപ് പ്രശ്നം പരിഹരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക