പനി ബാധിച്ചെത്തിയ ഏഴ് വയസുകാരിക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ വലിയ വാർത്ത ആയിരുന്നു. ആരോഗ്യ മന്ത്രി മന്ത്രി വീണാ ജോര്‍ജ് വിഷയത്തിൽ അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു
എന്നാൽ സംഭവത്തിൽ നഴ്സിനെതിരെ പരാതിയില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കുട്ടിയുടെ അമ്മ അഞ്ജലി. നഴ്സിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായി എന്നത് സത്യമാണ്. വീഴ്ച ആവർത്തിക്കാനും പാടില്ല. പക്ഷേ അതിന് എതിരെ നടപടി എടുക്കുന്നതിന് താല്പര്യം ഇല്ലെന്നും അമ്മ പറഞ്ഞു.
അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് ജീവനക്കാരിൽ നിന്ന് വലിയര വീഴ്ച്ച സംഭവിച്ചത്. പനിയെ തുടർന്ന് രക്തപരിശോധനയ്ക്ക് വേണ്ടി അമ്മയ്ക്ക് ഒപ്പം ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. അമ്മ ഒപി ടിക്കറ്റെടുക്കാൻ പോയപ്പോഴാണ് നഴ്സ് കുട്ടിയ്ക്ക് പേ വിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്. കോതകുങ്ങര സ്വദേശിയായ കുട്ടിക്കാണ് കുത്തിവയ്പ്പ് മാറി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക