കറിവേപ്പില വെറുതെ കളയാന്‍ വേണ്ടി മാത്രമുള്ള ഒന്നല്ല. കറികളിലും മറ്റുമുള്ള കറിവേപ്പില നമ്മള് വെറുതെ എടുത്തങ്ങ് കളയുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇനിമുതല്‍ അങ്ങനെ ഒരിക്കലും ചെയ്യരുത്.
ജീവകം എ ധാരാളമുള്ള ഒന്നാണ് കറിവേപ്പില. ആരോഗ്യ ഗുണങ്ങള്‍ ഒരുപാട് ഉള്ളതിനാല്‍ തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമായിരുന്നു. വളെരെയധികം ഗുണ മേന്മയേറിയ ഒറ്റ മൂലിയാണ് കറിവേപ്പില. കറിവേപ്പില അഴകിനും ആരോഗ്യത്തിനും നല്ലതാണ്.
കിഡ്നി പ്രശ്നങ്ങള്‍ ,കണ്ണു രോഗങ്ങള്‍ അകാല നര , ദഹന സംബന്ധമായ അസുഖങ്ങള്‍ , മുടികൊഴിച്ചില്‍ .ബ്ലഡ് പ്രഷര്‍, അസിഡിറ്റി, തുടങ്ങി എല്ലാ രോഗങ്ങള്‍ക്കും പ്രതിവിധിയാണ് കറിവേപ്പില. പച്ചയ്ക്ക് ചവച്ചു തിന്നുകയോ അല്ലെങ്കില്‍ മോരില്‍ അരച്ചു കുടിയ്ക്കുകയോ ചെയ്യാം.
നേത്രരോഗങ്ങള്‍, മുടികൊഴിച്ചില്‍, വയറു സംബന്ധിയായ രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം കറിവേപ്പില ഉത്തമമാണ്. ആഹാരങ്ങളില്‍ നിന്നും പലരും എടുത്തുകളയാറുള്ള ഈ ഔഷധ ഇലയുടെ മൂല്യമെന്തെന്ന് തിരിച്ചറിയേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക