അടിമാലി: ഇടുക്കിയിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഉടുമ്പന്‍ചോല സ്വദേശി ദര്ശന്, കുളപ്പാറച്ചാല്‍ സ്വദേശി കുര്യന്, രാജകുമാരി സ്വദേശി ജെയിംസ് മാത്യു എന്നിവര്‍ക്കാണ് രാജകുമാരിയിൽ വെച്ച് നായയുടെ കടിയേറ്റത്.
ദർശനെ രാവിലെ 9 മണിയോടുകൂടി രാജകുമാരി ടൗണിൽ വച്ചും, കുര്യനെ 11 മണിയോടെ രാജകുമാരി പള്ളിയുടെ സമീപത്ത് വച്ചും, ജെയിംസിനെ 11.30 ഓടെ വീട്ടുമുറ്റത്ത് വച്ചുമാണ് തെരുവുനായ ആക്രമിച്ചത്. മൂവരേയും രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക