തീയറ്ററിൽ പോരിന് ഒരുങ്ങി താര റാണിമാർ. താര റാണിമാരായ നയൻതാരയുടെയുടെയും അനുഷ്ക ഷെട്ടിയുടെയും സിനിമകൾ സെപ്റ്റംബർ ഏഴിന് തീയേറ്ററുകളിൽ എത്തും. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനും അനുഷ്ക ബിഗ് സ്ക്രീനിൽ തിരിച്ചെത്തുന്ന മിസ് ഷെട്ടി, മിസ്റ്റർ പോളിഷെട്ടി എന്ന ചിത്രവും സെപ്റ്റംബർ ഏഴിന് തീയേറ്ററുകളിൽ എത്തും. രണ്ട് താരങ്ങളുടെയും ചിത്രങ്ങൾ ഒരുമിച്ച തീയറ്ററിലെത്തുന്നതോടെ ദക്ഷിണേന്ത്യൻ തീയറ്ററുകൾ താര റാണിമാരുടെ പോരിനാണ് ഒരുങ്ങുന്നത്.
നയൻതാര ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജവാൻ എന്ന ചിത്രം തെന്നിന്ത്യൻ സംവിധായകൻ ആറ്റ്ലിയുടെ സംവിധാനത്തിൽ കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രമാണ്. അനുഷ്ക നായികയായി എത്തുന്ന മിസ്സ് ഷെട്ടി, മിസ്റ്റർ പോളി ഷെട്ടി എന്ന റൊമാന്റിക് ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഓഗസ്റ്റ് നാലിന് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനാൽ നീട്ടി വയ്ക്കുകയായിരുന്നു.
ഒരുമിച്ച് തീയേറ്ററിൽ എത്തുന്നത് വളരെയധികം വെല്ലുവിളി സൃഷ്ടിക്കുമെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. എന്നാൽ നയൻസിന്റെ ആക്ഷൻ സിനിമ അനുഷ്ക നായികയാകുന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ഒരുതരത്തിലും വെല്ലുവിളിയാകില്ല എന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും
പ്രതികരിക്കാൻ ഇവിടെ എഴുതുക