കോട്ടയം: കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്ന് വീണ് ഒരാൾ മരിച്ചു. പായിപ്പാട് സ്വദേശി ജിനോ കെ ഏബ്രഹാം (42) ആണ് മരിച്ചത്. കെട്ടിടത്തിന്റെ താഴത്തെനിലയിൽ പ്രവർത്തിച്ചിരുന്ന മീനാക്ഷി ലോട്ടറീസിലെ ജീവനക്കാരനാണ് മരിച്ചത്. രാത്രി ഒൻപതു മണിയോടെയായിരുന്നു അപകടം.
നഗരസഭയുടെ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ബാർ ഹോട്ടലിന്റെ ഭാഗമാണ് താഴേക്ക് പതിച്ചത്. ജിനോ ലോട്ടറിക്കട അടച്ച് പോകാനൊരുങ്ങുമ്പോഴാണ് അപകടം. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽ മറ്റാർക്കും പരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക