രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും സുപ്രിം കോടതിയെ സമീപിക്കാൻ ഒരുങ്ങി കോൺഗ്രസ്.മോദി പരമർശത്തിലെ അപകീർത്തി കേസുകളെല്ലാം ഒരു കോടതിയിൽ വിചാരണ ചെയ്യണം എന്ന ആവശ്യമാണ് കോൺഗ്രസ് ഉന്നയിക്കുക .
ഒരേവിഷയത്തിൽ പലകോടതികളിൽ കേസ് നല്കിയത് രാഷ്ട്രീയ പ്രേരിത നടപടിയാണെന്ന് സുപ്രിം കോടതിയിൽ വ്യക്തമാക്കും. പലസംസ്ഥാനങ്ങളിലെ കേസുകൾ ജനപ്രതിനിധി എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ പ്രപർത്തനങ്ങളെ ബാധിക്കുന്നതായും കോടതിയിൽ കോൺഗ്രസ് പരാതി ഉന്നയിക്കും.
‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന വിധി ആഗസ്റ്റ് 5 ന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതോടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക