പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവസംവിധായകനെ അറസ്റ്റ് ചെയ്തു. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയാണ് പൊലീസ് പിടിയിലായത്. സിനിമയില്‍ ചാന്‍സ് നല്‍കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഈ വര്‍ഷം പുറത്തിറങ്ങിയ ബൈനറി സിനിമയുടെ സംവിധായകനാണ് ജാസിക് അലി. ഇതിന് മുൻപ് 17കാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ജാസിക് അലി അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക